പാവറട്ടി: മണലൂർ മണ്ഡലത്തിന്റെ സമഗ്ര വികസന വികസനം ലക്ഷ്യം വച്ചുള്ള നിർദേശങ്ങളാണ് കേരള ബഡ്ജറ്റിൽ ഉണ്ടായിട്ടുള്ളത്. 97.5 കോടി രൂപ വകയിരുത്തി 20 പദ്ധതികൾ നിർദ്ദേശിച്ചിട്ടുണ്ട്. വാടാനപ്പള്ളി ബീച്ച് ടൂറിസം പദ്ധതിക്ക് 10 കോടിയുടെ 20% തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ബഡ്ജറ്റിൽ തുക വകയിരുത്തിയ പ്രവൃത്തികൾ

കാഞ്ഞാണി, വെങ്കിടങ്ങ്, മുല്ലശ്ശേരി സെന്ററുകളുടെ നവീകരണം-10 കോടി
അരിമ്പൂർ വെളുത്തൂർ വിളക്കുമാടം റോഡ്-2 കോടി
പാവറട്ടി പഞ്ചായത്തിലെ 16 പുളിക്കെട്ടുകളിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള തടയണ നിർമ്മാണം-5 കോടി
ബ്രാലായി കാട്ടുപാടം, കുണ്ടുപാടം, വാക കാക്കതിരുത്ത് പാടശേഖരങ്ങൾക്ക് കോൺക്രീറ്റ് ചാൽ നിർമ്മാണം-8 കോടി),
മുല്ലശ്ശേരി സി.എച്ച്.സിയിൽ ക്വാർട്ടേഴ്‌സ് നിർമ്മാണം-4 കോടി
മുല്ലശ്ശേരി ആയുർവേദ ആശുപത്രിക്ക് കിടത്തി ചികിത്സക്കാവശ്യമായ കെട്ടിടം-3 കോടി)
ചൂണ്ടൽ പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിട സമുച്ചയം-10 കോടി)
പൊന്മല, കിഴക്കാളൂർ തടാകം, ആളൂർപുഴ ടൂറിസം പദ്ധതി-5 കോടി)
മുല്ലശ്ശേരി കനാലിൽ പതിയാർകുളങ്ങര പാലം മുതൽ ഇടിയഞ്ചിറ പാലംവരെ ഇക്കോടൂറിസം പദ്ധതി-5 കോടി
എലവത്തൂർ ഗവ. വെൽഫെയർ എൽ.പി.എസിന് കെട്ടിട നിർമ്മാണം-1 കോടി)
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം-3 കോടി)
ജി.എം.യു.പി. സ്‌കൂൾ കുണ്ടഴിയൂർ പുതിയ കെട്ടിടം-2 കോടി)
വാടാനപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മാണം-1.5 കോടി
ഏനാമാവ് കെട്ട് മുതൽ പുല്ല വരെ ബണ്ട് റോഡ് നിർമ്മാണം-5 കോടി
പാവറട്ടി ആയുർവേദ ആശുപത്രിക്ക് കെട്ടിടം-3 കോടി
എളവള്ളി പഞ്ചായത്തിലെ മൂക്കോല സ്ലൂയീസ് യന്ത്രവത്കൃത ഷട്ടറുകൾ സ്ഥാപിക്കൽ-2 കോടി
ചൂണ്ടൽ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, ആയൂർവേദ ആശുപത്രി എന്നിവയ്ക്കായി മൂന്നുനില കെട്ടിടം-10 കോടി
എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിനുമുകളിൽ രണ്ട് നിലകളുടെ നിർമ്മാണം-3 കോടി
ബ്രഹ്മക്കുളത്തേയും കണ്ടാണശ്ശേരിയേയും ബന്ധിപ്പിക്കുന്ന വലിയ തോടിൻ മേൽപാലവും ലിങ്ക് റോഡും-5 കോടി.