വടക്കാഞ്ചേരി: മുള്ളൂർക്കര തിരുവാണിക്കാവ് വേലാഘോഷങ്ങൾ നാളെ വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഗണപതിഹോമം. ഉഷപൂജ, ആറാട്ട്, നവകം, പഞ്ചഗവ്യം, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30 ന് തിടമ്പ് പൂജിച്ച് എഴുന്നള്ളിപ്പ് ആരംഭിക്കും. ചെറുപൂരങ്ങൾ ക്ഷേത്ര സന്നിധിയിൽ സംഗമിച്ച ശേഷം കൂട്ടി എഴുന്നെള്ളിക്കും. തുടർന്ന് പഞ്ചവാദ്യം അരങ്ങേറും.