മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണ ചടങ്ങ്.
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണം ഭക്തിസാന്ദ്രമായി. തന്ത്രിമാരായ അനൂപ് നമ്പൂതിരി, പ്രദീപ് നമ്പൂതിരി എന്നിവർ ചേർന്ന് പണ്ടാര അടുപ്പിൽ നിന്ന് തീ പകർന്ന് നൽകി. മേൽശാന്തി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. സമിതി ഭാരവാഹികളായ രാജു മാരാത്ത്, ചന്ദ്രശേഖരൻ, എം. ഗംഗാധരൻ, ജയൻ മാരാത്ത്, ചന്ദ്രശേഖരൻ പന്തക്കൽ എന്നിവർ നേതൃത്വം നൽകി. നൂറുക്കണക്കിന് സ്ത്രീകൾ പൊങ്കാലയിൽ പങ്കെടുത്തു.