കൊടുങ്ങല്ലൂർ: സംസ്ഥാന ബഡ്ജറ്റിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിനായി 274 .68 കോടിയുടെ പദ്ധതികൾ. അന്നമനട പാലിപ്പുഴ കടവ് സ്ലൂയിസ് കം ബ്രിഡ്ജ് 55 കോടി, നിയോജക മണ്ഡലം സമ്പൂർണ കുടിവെള്ള പദ്ധതി നവീകരണം 100 കോടി, മാള വലിയപറമ്പിൽ വി.കെ. രാജൻ മെമ്മോറിയൽ സ്റ്റേഡിയം നിർമ്മാണം 3 കോടി, പുത്തൻചിറ നെയ്തക്കുടി സ്ലൂയിസ് റെഗുലേറ്റർ നിർമ്മാണം 10 കോടി, കൂഴുർ പോൾട്രി ഫാമിലെ കോഴിത്തീറ്റ ഫാക്ടറി പ്രവർത്തന സജ്ജമാക്കുന്നതിന് 18 കോടി, വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിനായി വിവിധ റെഗുലേറ്റർ സ്ലൂയിസുകളായ ചീപ്പുചിറ, പുഞ്ചപ്പാലം, കൂട്ടാല, പൂവ്വത്തുംകടവ് എന്നിവയുടെ നിർമ്മാണം 15 കോടി, മാള - ചാലക്കുടി റോഡ്, കൂഴുർ - കുണ്ടൂർ റോഡ്, മാള - ചുങ്കം - കൊമ്പത്തുകടവ് റോഡ്, അന്നമനട - മൂഴിക്കുളം റോഡ്, പൊയ്യ - മണലിക്കാട് - പൊയ്യക്കടവ്, എരയാംകുടി റോഡ് എന്നീ റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനരുദ്ധാരണം 19 കോടി, മാള ടൗൺ വികസനം (പോസ്റ്റ് ഓഫീസ് റോഡ് വീതി കൂട്ടൽ) 10 കോടി, മാള ഫയർ സ്റ്റേഷൻ നവീകരണം ഒരു കോടി തുടങ്ങിയ പദ്ധതികളാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.