വടക്കാഞ്ചേരി: പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ പദ്ധതിയുമായി നഗരസഭ. വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ കണക്കെടുക്കും. പ്രവാസികൾക്കായി തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കും. പ്രവാസി പുനരധിവാസ സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കും. സംരഭങ്ങൾ തുടങ്ങാൻ വേണ്ട സെന്ററുകൾ ആരംഭിക്കും. ചെറുകിട സംരഭങ്ങൾ ആരംഭിക്കും. പ്രവാസികളുടെ വിവരങ്ങളടങ്ങിയ ഡാറ്റ ബാങ്ക് തയ്യാറാക്കും. സഹകരണ സംഘങ്ങൾ രൂപീകരിക്കും. യോഗത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.