ഇരിങ്ങാലക്കുട: സംസ്ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുടയ്ക്ക് നിരവധി ശ്രദ്ധേയമായ പദ്ധതികൾക്ക് അംഗീകാരമായി. ആളൂർ പഞ്ചാത്തിലെ വല്ലക്കുന്ന് സെന്ററിൽ നിന്നാരംഭിച്ച് മുരിയാട് പഞ്ചായത്തിലൂടെ ദേശീയ പാതയിലെ നെല്ലായിയിൽ എത്തിച്ചേരുന്ന എട്ട് കിലോമീറ്റർ റോഡിന് കോടി രൂപയുടെയും, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ കുട്ടംകുളം സമരം നടന്ന കുട്ടംകുളം നവീകരിക്കുന്നതിന് അഞ്ച് കോടി രൂപയുടെയും പദ്ധതിയുടെ അംഗീകാരം ലഭിച്ചു.
വെള്ളാനി പുളിയം പാടം, ഇരിങ്ങാലക്കുട - മുരിയാട് - വേളൂക്കര കുടിവെള്ള പദ്ധതി, കല്ലട ഹരിപുരം ലിഫ്റ്റ് ഇറിഗേഷൻ, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ചുറ്റുമതിൽ ടൈൽ വിരിയ്ക്കൽ, കാറളം ആലുംകടവ് പാലം, കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്ക്, കെട്ടുചിറ ബ്രാഞ്ച് കനാൽ റോഡ് ബി.എം.ബി.സി, കൂത്തുമാക്കൽ ഷട്ടർ നിർമ്മാണം, ആനന്ദപുരം പി.എച്ച്.സി സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഇരിങ്ങാലക്കുട നാടകക്കളരി തീയറ്റർ സമുച്ചയം, കളത്തുംപടിയിൽ ഷണ്മുഖം കനാലിനു കുറുകെ പാലം, ഇരിങ്ങാലക്കുട മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, പൂമംഗലം പടിയൂർ കോൾ വികസന പദ്ധതി, ആളൂർ ഗവ. കോളേജ്, കെട്ടുചിറ സൂയിസ് കം ബ്രിഡ്ജ്, കിഴുത്താണി ജംഗ്ഷൻ സൗന്ദര്യവത്കരണം, പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതി, കാട്ടൂർ പി.എച്ച്.സി പുതിയ കെട്ടിടം, കനോലി കനാൽ ആഴവും വീതിയും കൂട്ടൽ, ആളൂർ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എം.ആർ.ഐ ആൻഡ് സി.ടി സ്‌കാൻ യൂണിറ്റ്, കോന്തിപുലം പാടം സ്ഥിരം തടയണ നിർമ്മാണം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.