തൃശൂർ: പട്ടികജാതി വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കുക, ചാലക്കുടിയിലെ ഷിജു ചൂനക്കരയുടെ തിരോധാനം അന്വേഷണം ഊർജിതമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കെ.പി.എം.എസ് സംസ്ഥാന ട്രഷറർ പി.കെ. സുബ്രൻ ഉദ്ഘാടനം ചെയ്തു. എ.ടി. സന്തോഷ് അദ്ധ്യക്ഷനായിരുന്നു. സി.എ. ശിവൻ, പി.കെ. രാധാകൃഷ്ണൻ, പി.സി. വേലായുധൻ, പി.കെ. ശിവൻ, പി. ശശികുമാർ, അജിതകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.