nattika

ചേർപ്പ് : വലപ്പാട് കോതകുളം മിനി ഹാർബർ നിർമ്മാണത്തിന് മുന്നോടിയായി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിന് 65 ലക്ഷവും തളിക്കുളം മുതൽ ചിലങ്ക ബീച്ച് വരെ പുലിമുട്ടുകൾ നിർമ്മിക്കുന്നതിന് 25 കോടിയും പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കാൻ ആലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10 കോടിയും സി.എച്ച്.സി അന്തിക്കാടിന് 5 കോടിയും ഉൾപ്പെടെ നാട്ടിക നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയ ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് സി.സി.മുകുന്ദൻ എം.എൽ.എ അഭിപ്രായപ്പെട്ടു. വലപ്പാട് കോതകുളത്ത് സർദാർ ഗോപാലകൃഷ്ണൻ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമ്മാണത്തിന് 5 കോടി ബഡ്ജറ്റിലുണ്ട്. കൂടാതെ അന്തിക്കാട് കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് 3 കോടി, തളിക്കുളം അറപ്പത്തോട് പാലം നിർമ്മിക്കുന്നതിന് 3 കോടി, പാറളം പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിന് 3.5 കോടി, ശാസ്താംകടവ് കോടന്നൂർ ചാക്യാർക്കടവ് പ്രവൃത്തി ചെയ്യുന്നതിന് 7 കോടി, ചേർപ്പ് തൃപ്രയാർ റോഡിൽ കണ്ണോളി ക്ഷേത്രം മുതൽ ചിറക്കൽ പാലം വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 3.5 കോടി ഉൾപ്പെടെ നിരവധി പ്രവൃത്തികൾക്കും പണം അനുവദിച്ചിട്ടുണ്ട്.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

ചേർപ്പ് തൃപ്രയാർ റോഡ് ബിസി ഓവർലേ പ്രവൃത്തിക്ക് 4 കോടി
ചിറക്കൽ കൊറ്റംകോട് റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 68 ലക്ഷം
ചേനം മുള്ളക്കര റോഡിലെ രണ്ട് പാലങ്ങളുടെ നിർമ്മാണത്തിന് 5.50 കോടി
കോടന്നൂർ കുണ്ടോളിക്കടവ് റോഡിന്റെ നിർമ്മാണത്തിന് 3 കോടി
കുണ്ടോളിക്കടവ് പുള്ള് റോഡിന് 7 കോടി
തളിക്കുളം നമ്പിക്കടവ് സ്‌നേഹതീരം റോഡിന് 2.50 കോടി
പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കര കരാഞ്ചിറ അഴിമാവ് കടവ് റോഡിന് 5കോടി
തേവർ റോഡിന് 4.50 കോടി
ചേർപ്പ് വി.എച്ച്.സി യിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഐ.പി ബ്ലോക്ക് , ഫ്‌ളാറ്റ് ടൈപ്പ് ക്വാർട്ടേഴ്‌സ് , ലാബ് എന്നിവയുടെ കെട്ടിട നിർമ്മാണത്തിന് 25 കോടി
അവിണിശ്ശേരി എറക്കത്താഴം പാലം നിർമ്മാണത്തിന് 2 കോടി