 
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി 2022 ബ്രോഷർ പ്രകാശനം നിർവഹിച്ചു. പടിഞ്ഞാറ്റുമുറി, പാമ്പാടി, കിഴക്കുമുറി ദേശങ്ങളുടെ ബ്രോഷറുകളാണ് സംയുക്തമായി പറക്കോട്ടുകാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ചു പ്രകാശനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ ടീച്ചറും ദേവസ്വം മാനേജർ മനോജ് നായരും ചേർന്ന് പ്രകാശനം നിർവഹിച്ചു. താലപ്പൊലി ചീഫ് കോ-ഓർഡിനേറ്റർ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. രാമു മലവട്ടം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ, ദിവാകരൻ, അരവിന്ദാക്ഷൻ നായർ, ടി.പി. വേണുഗോപാലൻ, അഭിലാഷ്.കെ തുടങ്ങിയവർ സംസാരിച്ചു. മെയ് മാസം 8 നാണ് പറക്കോട്ടുകാവ് താലപ്പൊലി.