 
ചാലക്കുടി: മോഹിനിയാട്ടത്തിന് 2021 ലെ സംഗീത നാടക അക്കാഡമി അവാർഡ് നേടിയ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ കലാകാരന്മരുടെ സംഘടനയായ തരംഗ് ചാലക്കുടി അനുമോദിച്ചു. പ്രസിഡന്റ് കലാഭവൻ ജയൻ, സെക്രട്ടറി സുധി കലാഭവൻ, വൈസ് പ്രസിഡന്റ് സുഭാഷ് ചാലക്കുടി, വിജയൻ മൽപാൻ, സുരേഷ് പ്രണവം എന്നിവർ സംസാരിച്ചു.