വടക്കാഞ്ചേരി: രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ സമ്പൂർണ ബഡ്ജറ്റ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തെ നിരാശരാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞടുപ്പ് വേളയിൽ സേവ്യർ ചിറ്റിലപ്പിള്ളി മുന്നോട്ടുവച്ച സ്വപ്നപദ്ധതികളായ പുഴ സംരക്ഷണം. വാഴാനി, ചോപ്പാറ, പത്താഴക്കുണ്ട്, പൂമല ടൂറിസം കോറിഡോർ, മെഡിക്കൽ കോളേജ് വികസനം, വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് വികസനം, ഭരതൻ, ഉടുവിൽ ഉണ്ണിക്കൃഷ്ണൻ, ഹൈദരാലി, അബൂബക്കർ എന്നിവർക്കായുള്ള സാംസ്‌കാരിക സമുച്ചയം, വിലങ്ങൻകുന്ന് ടൂറിസം, വ്യവസായ പാർക്ക്, കെൽടോൺ വികസനം, അത്താണി സിൽക്കിൽ വ്യവസായ പാർക്ക് എന്നിവയൊന്നും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ബഡ്ജറ്റിൽ വടക്കാഞ്ചേരിയോടുള്ള അവഗണനയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഡി.സി.സി സെക്രട്ടറി കെ. അജിത്കുമാർ, ജിജോ കുര്യൻ എ.എസ്. ഹംസ, ബുഷറ റഷീദ്, ശശി മംഗലം എന്നിവർ പ്രസംഗിച്ചു.