പാവറട്ടി: ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ പാവറട്ടി സ്വദേശി പ്രൊഫസർ എ.അയ്യപ്പന്റെ ഓർമ്മകൾ എന്നും നിലനിറുത്താനായി പ്രൊഫസർ. ഡോ. എ.അയ്യപ്പൻ ചെയർ ആരംഭിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പിലാണ് ചെയർ സ്ഥാപിക്കുന്നത്. ചെയർ ആരംഭിക്കുന്നതിനു വേണ്ട പണം പ്രൊഫ. അയ്യപ്പന്റെ മൂത്തമകൾ ഡോ.സുജാത വിദ്യാസാഗർ (അമേരിക്ക) സർവകലാശാലയ്ക്ക് നൽകിയിരുന്നു. അടുത്തുതന്നെ അയ്യപ്പൻ ചെയറിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് കണ്ണൂർ സർവകലാശാല നരവംശ ശാസ്ത്ര വകുപ്പ് തലവൻ ഡോ. എം.എസ്. മഹേന്ദ്രകുമാർ അറിയിച്ചു.