വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മേലിലം പ്രദേശത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ എത്തിയത്. മേലിലം അറക്കൽ ജോർജ്, ഈരഴയത്ത് ജോവിൻസ് മാത്യു എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ ഇറങ്ങിയത്. വാഴ, ചക്ക എന്നിവ തിന്നശേഷം തോട്ടം നശിപ്പിച്ച നിലയിലാണ്. മാസങ്ങൾക്ക് മുമ്പ് തെക്കുംകരയിൽ കാട്ടാന ഇറങ്ങിയിരുന്നു.