 
വലപ്പാട്: വലപ്പാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു. സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ കാൻസർ രോഗബാധിതരായ 20 ബാങ്ക് അംഗങ്ങൾക്ക് 25,000 രൂപ വീതം ചികിത്സാ സഹായമാണ് നൽകിയത്.
വാഴൂർ ശ്രീനിവാസൻ വൈദ്യർ സ്മാരക വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചികിത്സാ ധനസഹായ വിതരണം സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ വിതരണം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് മുഖ്യാതിഥിയായി. ചടങ്ങിൽ വലപ്പാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി വി.ആർ. ബാബു, ജോസഫ് പി. ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം സി.ആർ. ഷൈൻ, സിജി സുരേഷ്, സി.കെ. കുട്ടൻ മാസ്റ്റർ, ഇ.കെ. തോമസ് മാസ്റ്റർ, ഇ.പി. അജയഘോഷ് എന്നിവർ സംസാരിച്ചു.