meeting


ചാലക്കുടി: ഭാഷാ പുരോഗതിക്കായി പൗരസ്ത്യഭാഷാദ്ധ്യാപക സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. പൗരസ്ത്യഭാഷാദ്ധ്യാപക സംഘടനയുടെ 74-ാം സംസ്ഥാന യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാതൃഭാഷയുടെ സമഗ്രപുരോഗതിക്ക് വേണ്ടി കൈരളി പരീക്ഷ പോലുള്ള ഭാഷാനൈപുണി മത്സരങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാർമ്മൽ സ്‌കൂളിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി. നാരായണൻ അദ്ധ്യക്ഷനായി.

നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്ന ശശി കളരിയേൽ, എം.വി. മഹിപാൽ എന്നിവരെ മന്ത്രി ആദരിച്ചു. തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.ആർ. രാമചന്ദ്രൻ, ടി. രത്‌നവല്ലി, എം.വി. മഹിപാൽ, ശശി കളരിയേൽ, കെ.എ. ജാൻസി, റെജി വർഗീസ്, ആൻസൻ ഡൊമിനിക്, ഹരീന്ദ്രനാഥ്, രാജേന്ദ്രൻ നായർ, ഫാ. ജോസ് താണിക്കൽ, പ്രഹേഷ് ആളൂർ എന്നിവർ സംസാരിച്ചു.

നേരത്തെ നടന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരി കെ. രേഖ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, പി. രാജീവൻ, പി.ആർ. രാമചന്ദ്രൻ, പി. നാരായണൻ, ഡോ. ടി.പി. പ്രഹേഷ് എന്നിവർ സംസാരിച്ചു.