varalcha

തൃശൂർ: അടുത്തകാലത്ത് നല്ല മഴ ലഭിച്ചിട്ടും തുലാവർഷം പെയ്ത് തിമിർത്തിട്ടും അണക്കെട്ടുകൾക്ക് സമീപത്ത് പോലും വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷം. തൃശൂർ നഗരത്തിലും പരിസരങ്ങളിലുമുള്ള പത്തിലേറെ പഞ്ചായത്തുകൾക്കും കുടിവെള്ളം വിതരണം ചെയ്യുന്ന പീച്ചി റിസർവോയറിന് സമീപമുള്ളവർ പോലും കുടിവെള്ളത്തിനായി നട്ടം തിരിയുകയാണ്.

വേനൽ കടുത്തതോടെ കിണറുകൾ വറ്റിത്തുടങ്ങി. വെള്ളമുള്ളത് ചുരുക്കം കിണറുകളിൽ മാത്രം. കോരിയെടുത്താൻ ഉടനെ അതും വറ്റും. ഭൂർഗഭജലത്തിൽ കുറവുണ്ടാവുകയും കിണറുകളിലെ നീരുറവകൾ വറ്റുകയും ചെയ്യുന്നതിന് നിരവധി കാരണങ്ങളാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. കിണർ റീചാർജിംഗിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നതാണ് പ്രധാനകാരണങ്ങളിലൊന്ന്.

കുടിവെള്ള ക്ഷാമം കാരണം താത്കാലികമായി താമസം മാറാനും ശ്രമിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പീച്ചി ഡാമിലേക്ക് ഏറ്റവും അധികം വെള്ളം ഒഴുകിയെത്തുന്നത് വാണിയമ്പാറ പ്രദേശത്തു നിന്നാണ്. ഇവിടെ കുടിവെള്ള വിതരണത്തിനായി വലിയ പദ്ധതികളൊന്നും ഉണ്ടായില്ലെന്നാണ് പരാതി. കുതിരാൻ ടണലിന് കിഴക്കുവശത്തും കുടിവെള്ള ക്ഷാമമുണ്ട്.
മൺസൂണിന്റെ കവാടവും മഴയുടെ നാടുമായ കേരളത്തിൽ മഴയിൽ വലിയ ഏറ്റകുറച്ചിലുകളാണ് ഒരു പതിറ്റാണ്ടിനിടെ സംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

2016ൽ അതിനു മുൻപുള്ള 142 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ വരൾച്ചയുണ്ടായി. തണ്ണീർത്തടങ്ങൾ, വനവിസ്തൃതി എന്നിവ കുറയുന്നത് വരൾച്ചയ്ക്ക് ആക്കം കൂട്ടി. ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ഭൂഗർഭ സവിശേഷതകൾ, ചലനാത്മകമായ ഭൂവിനിയോഗം, മറ്റ് പ്രകൃതി ഘടകങ്ങൾ, നിർമ്മാണ രീതികൾ എന്നിവ കാരണം സ്വാഭാവിക ജലസംരക്ഷണത്തിൽ വലിയ കുറവുണ്ടായി. വെള്ളം പരമാവധി മണ്ണിലേക്ക് ഇറങ്ങാനുള്ള സംവിധാനമൊരുക്കിയാലേ ജലസംഭരണശേഷി കൂട്ടാനാകൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പാളിച്ചകൾ ഇവ

പ്രളയത്തിൽ പുഴകളിലെ മണലും മറ്റും ഒലിച്ചുപോയതോടെ ജലസംഭരണശേഷി നഷ്ടമായി
മൊബൈൽ വീണ്ടും ചാർജ്ജ് ചെയ്യുന്നതുപോലെ മഴവെള്ളമുപയോഗിച്ച് കിണറുകൾ റീചാർജ്ജ് ചെയ്തില്ല
ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ട്രഞ്ചുകൾ, കുളങ്ങൾ, തടയണകൾ തുടങ്ങിയവ ഉണ്ടാക്കിയില്ല.
നീണ്ട മഴദിനങ്ങളുണ്ടായിട്ടും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തിയില്ല
പ്രാദേശിക കുടിവെളളപദ്ധതികളുടെ നടത്തിപ്പിലും പുതിയ പദ്ധതികൾ തുടങ്ങുന്നതിലും അനാസ്ഥ

ചെയ്യേണ്ടത്

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ വേണം മഴ ചലഞ്ച്.
ചെമ്പരത്തി, ശീമക്കൊന്ന, മറ്റ് വേലിച്ചെടികൾ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കണം.
മണ്ണാണ് ഏറ്റവും വലിയ മഴവെള്ളസംഭരണിയെന്ന് തിരിച്ചറിഞ്ഞ് ഖനനപ്രവർത്തനങ്ങൾക്ക് തടയിടണം.
മുറ്റങ്ങളിൽ കുഴിയെടുത്ത് ഗ്രിൽ അറകളുടെ സഹായത്താൽ പുരപ്പുറങ്ങളിലെ മഴവെള്ളം കടത്തിവിടണം
രാമച്ചം പോലുള്ള ചെടികൾ വച്ചുപിടിപ്പിക്കുന്നത് മികച്ച മണ്ണ്, ജല ജൈവസംരക്ഷണരീതിയാണ് .

ഇ​ന്നും​ ​ചൂ​ട് ​കൂ​ടും

തൃ​ശൂ​ർ​:​ ​കൊ​ല്ലം,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​ഇ​ന്നും​ ​ഉ​യ​ർ​ന്ന​ ​താ​പ​നി​ല​യു​ണ്ടാ​കും.​ ​സാ​ധാ​ര​ണ​യി​ൽ​ ​നി​ന്ന് 2​-3​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സ് ​വ​രെ​ ​ഉ​യ​രാ​ൻ​ ​സാ​ദ്ധ്യ​ത​യെ​ന്ന് ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​കേ​ന്ദ്രം.

അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ള്ള​ ​ചൂ​ട് ​(​ശ​രാ​ശ​രി)

കൊ​ല്ലം​ 36.5​ ​ഡി​ഗ്രി
ആ​ല​പ്പു​ഴ​ 33.5
കോ​ട്ട​യം​ 34.4
തൃ​ശൂ​ർ​ 35.5
കോ​ഴി​ക്കോ​ട് 33.3
ക​ണ്ണൂ​ർ​ 34.3