ചേർപ്പ്: പെരുവനം - ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി പിടിക്കപറമ്പ് പൂരം ഇന്ന് രാത്രി നടക്കും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, നാളെ രാവിലെ പത്തിന് പിടിക്കപറമ്പിൽ ആനയോട്ടം എന്നിവ നടക്കും.

8ന് ചാത്തക്കുടം ശാസ്താവ് നിലപാട് തറയിൽ എഴുന്നള്ളുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ആനയോട്ടത്തിൽ ചക്കംകുളങ്ങര, നാങ്കുളം, ചിറ്റി ചാത്തക്കുടം, മേടംകുളം, കോടന്നൂർ എന്നീ ശാസ്താക്കൻമാരും, എടക്കുന്നി, തൈക്കാട്ടുശ്ശേരി, തൊട്ടിപ്പാൾ ഭഗവതിമാരും പങ്കെടുക്കും. ചേർപ്പ് ഭഗവതി, ഊരകത്തമ്മത്തിരുവടി, ആറാട്ടുപുഴ ശാസ്താവ്, നെട്ടിശ്ശേരി ഭഗവതി എന്നിവർ പിടിക്കപറമ്പിൽ എഴുന്നള്ളിപ്പ് നടത്തും. കൊമ്പ്, കുഴൽ പറ്റ് എന്നിവയുണ്ടാകും.