pothuyoga-m
എസ്.എൻ.ഡിപി യോഗം പെരിഞ്ഞനം ഈസ്റ്റ് ശാഖയുടെ വാർഷിക പൊതുയോഗം ഡയറക്ടർ ബോർഡ് അംഗം ഡിൽഷൻ കൊട്ടേക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം പെരിഞ്ഞനം ഈസ്റ്റ് ശാഖയുടെ വാർഷിക പൊതുയോഗവും വിവിധ ക്ലാസുകളിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും നടന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം ഡിൽഷൻ കൊട്ടേക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ മാസ്റ്റർ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ എം.കെ. തിലകൻ മുഖ്യപ്രഭാഷണവും മികച്ച വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. കോട്ടക്കൽ ആയുർവേദ കോളേജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കെ.എസ്. ദിനേഷിന്റെയും ഡോ. സ്മിതയുടെയും മകൻ ആദിത്യ വാസുദേവിനെയും, മകൾ ലക്ഷ്മി ഡി. കാരയിലിനെയും, വലിയപറമ്പിൽ ജിനൻ മകൾ ശ്രീചിത്രയെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. ശാഖാ സെക്രട്ടറി പി.ഡി. ശങ്കരനാരായണൻ, യൂണിയൻ കമ്മിറ്റിയംഗം ഹരിശങ്കർ പുല്ലാനി, ശാഖ ഭാരവാഹികളായ കെ.കെ. കുട്ടൻ, ഷൈലജ പ്രതാപൻ, ഡോ. കെ.എസ് ദിനേഷ്, അശോകൻ കൊച്ചത്ത്, തിലകൻ പോളാശേരി, മനോഹരൻ പുല്ലാനി, പ്രഭാകരൻ ചിറ്റേഴത്ത്, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.