 
വടക്കാഞ്ചേരി: നഗരസഭാ സി.ഡി.എസ് കലാജാഥയുടെ ഭാഗമായി നടന്ന കുടുംബശ്രീ സെമിനാറിൽ വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ ഗ്ലോക്കോമയെക്കുറിച്ച് സീനിയർ ഒഫ്താൽമോളജിസ്റ്റ് പി.ജെ. ഡേവിഡ് ക്ലാസെടുത്തു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സുരേഷ് കെ. കരുൺ, ജയിംസ് വളപ്പില, കെ. മണികണ്ഠൻ, ശ്രീലേഖ ലെനിൻ എന്നിവർ പങ്കെടുത്തു.