 
കയ്പമംഗലം: പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് കേരള സഹകരണ അംഗ സമാശ്വാസനിധി ചികിത്സ ധനസഹായ വിതരണം നടത്തി. പദ്ധതിയിലേക്ക് അപേക്ഷ നൽകിയവർക്ക് രണ്ടാം ഘട്ടത്തിൽ അനുവദിച്ച ചികിത്സാ സഹായ വിതരണം കേരളം ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ഡോ. എൻ.ആർ. ഹർഷകുമാർ അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അബ്ദുൾനാസർ, ഹേമലത രാജ്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ. കരീം, ആർ.കെ. ബേബി, ബാങ്ക് വൈസ് പ്രസിഡന്റ് കെ. ബാബു, സെക്രട്ടറി സി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.