1

ചെറുതുരുത്തി: മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ചരമ വാർഷികം ആചരിച്ചു. ചെറുതുരുത്തി നിളാ തീരത്തെ പഴയ കലാമണ്ഡലത്തിൽ വള്ളത്തോളിന്റെ സമാധിയിൽ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കലാമണ്ഡലം ഭരണ സമിതി അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.