കുന്നംകുളം: ചൂണ്ടൽ ഗ്രാമീണ വായനശാലയിൽ പുസ്തകക്കാഴ്ചയും സാംസ്‌കാരിക സദസും സംഘടിപ്പിച്ചു. വായനശാലാ ഹാളിൽ നടന്ന സാംസ്‌കാരിക സദസ് പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ചൂണ്ടൽ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ജോസ് പോൾ ടി അദ്ധ്യക്ഷനായി. സെക്രട്ടറി കെ. രാമകൃഷ്ണൻ, സി.ജെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. എം.കെ. കുഞ്ഞവറു, സി.കെ. ജോർജ്ജ് എന്നിവർ വായനാനുഭവം പങ്കുവച്ചു. 2020 - 21 വർഷത്തെ ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റ് സംഖ്യക്ക് വാങ്ങിയ പുതിയ പുസ്തകങ്ങളുടെയും വായനശാലയിലെ റഫറൻസ് ഗ്രന്ഥങ്ങളുടെയും പ്രദർശനവും നടന്നു.