കുന്നംകുളം: പാറന്നൂർ സെന്റ് ജോസഫ്‌സ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിനോട് അനുബന്ധിച്ചുള്ള ഊട്ടുതിരുനാൾ ആചരിച്ചു. രാവിലെ നടന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. റോജർ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഊട്ടുതിരുന്നാളിന്റെ ഭാഗമായി തയ്യാറാക്കിയ നേർച്ചഭക്ഷണത്തിന്റെ ആശീർവാദവും നടന്നു. ഊട്ടുതിരുന്നാൾ ആഘോഷത്തിന് വികാരി ഫാ. നിബിൻ തളിയത്ത്, കൺവീനർ കെ.ജെ. ലിന്റോ, കൈക്കാരന്മാരായ ഫ്രാൻസിസ് വാഴപ്പിള്ളി, പി.വി. സണ്ണി എന്നിവർ നേതൃത്വം നൽകി. നിരവധി വിശ്വാസികൾ ഊട്ടു സദ്യയിൽ പങ്കാളികളായി.