കൊടുങ്ങല്ലൂർ: പുനർഗേഹം പദ്ധതിയിലൂടെ തീരദേശ നിവാസികൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയെ സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷൻ ആദരിച്ചു. പേബസാർ സ്‌നേഹതീരം നഗറിൽ നടത്തിയ റസിഡന്റ്‌സ് രൂപീകരണ പരിപാടി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, നൗഷാദ് കറുകപ്പാടത്ത്, അംബിക ശിവപ്രിയൻ, കെ.എം. സാദത്ത് എന്നിവർ സംസാരിച്ചു. മികച്ച അംഗനവാടി ഹെൽപ്പർ കെ.വി. അജിതയെ ചടങ്ങിൽ ആദരിച്ചു.