 
ഗുരുവായൂർ: അരിയന്നൂർ ശ്രീ ഹരികന്യക ഭഗവതി ക്ഷേത്രത്തിൽ പുതിയ അലങ്കാര ഗോപുരം സമർപ്പിച്ചു. അരിയന്നൂർ സൗഹൃദ കൂട്ടായ്മയാണ് വഴിപാടായി അലങ്കാര ഗോപുരം സമർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി എം. ശേഷാദ്രി ഗോപുരത്തിന്റെ ഫലകം അനാച്ഛാദനം ചെയ്തു. കൂട്ടായ്മയുടെ ഭാരവാഹികളായ രഞ്ജിത്ത് നമ്പീശൻ, ഉല്ലാസ്, ദേവസ്വം ഓഫീസർ എ. സുരേഷ്‌കുമാർ, ക്ഷേത്രം ഭാരവാഹികളായ എ.പി. രാജം നമ്പീശൻ, ശ്യാംസുന്ദർ എന്നിവർ പ്രസംഗിച്ചു.