jail
ജയിലിലെ അന്തേവാസികൾക്കുള്ള നൈപുണ്യ പരിശീലനം ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവും വിയ്യൂർ അതീവ സുരക്ഷാ ജയിലും സംയുക്തമായി നടത്തുന്ന ജയിലിലെ അന്തേവാസികൾക്കുള്ള നൈപുണ്യ പരിശീലനം ആരംഭിച്ചു. കൂൺക്കൃഷിയിൽ 10 ദിവസത്തെയും മുള, ചൂരൽ എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ 13 ദിവസത്തെയും പരിശീലനമാണ് ആരംഭിച്ചിരിക്കുന്നത്. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജെനീഷ് പി.ജെ. അദ്ധ്യക്ഷത വഹിച്ചു. ഡി.പി.ഒ സതീഷ്, കോഴ്‌സ് കോ-ഓർഡിനേറ്റർ സരിത പി.വി, ധന്യ.എ എന്നിവർ പങ്കെടുത്തു.