ചാവക്കാട്: മുക്കുട്ട സെന്ററിൽ കൾവർട്ട് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ കോട്ടപ്പടി, മല്ലാട്, ഓവുങ്ങൽ, പള്ളി പരിസരം വഴിയുള്ള ഗതാഗതം നിരോധിച്ചതായി ചാവക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഓവുങ്ങൽ പള്ളിയിൽ നിന്നുള്ള വാഹനങ്ങൾ ചാവക്കാട്-വടക്കാഞ്ചേരി റോഡിലൂടെയും മല്ലാടിൽ നിന്നുള്ള വാഹനങ്ങൾ തമ്പുരാൻപടിയിലൂടെയും തിരിച്ചു വിടും.