 
എസ്.എൻ.വി.യു.പി സ്‌കൂൾ ഡയമണ്ട് ജൂബിലി ആഘോഷവും കെട്ടിടം ഉദ്ഘാടനവും മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്നു.
ആളൂർ: എസ്.എൻ.വി.യു.പി സ്‌കൂൾ ഡയമണ്ട് ജൂബിലി ആഘോഷവും ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഡയമണ്ട് ജൂബിലി കെട്ടിടം ഉദ്ഘാടനവും നടത്തി. ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഇ.കെ. മാധവൻ അദ്ധ്യക്ഷനായി. മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, പൊലീസ് ഹൗസ് ഓഫിസർ എം.ബി.സിബിൻ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ എൻ.ഡി.സുരേഷ്, മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നളിനി രവീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി. ആളുർ എസ്.എൻ.സി.പി സമാജം സെക്രട്ടറി ഇ.എം. ശ്രിനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ഷാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സവിത ബിജു, ജിഷ ബാബു, എ.സി.ജോൺസൺ, സമാജം മുൻ പ്രസിഡന്റ് എടത്താട്ടിൽ മാധവൻ മാസ്റ്റർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.ആർ. സന്ധ്യ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.എസ്.സീന, പ്രധാന അദ്ധ്യാപിക ടി.എസ്.സരിത, യു.പി.സ്‌കൂൾ പ്രധാന അദ്ധ്യാപിക എം.എ. അതിദി, ഒ.എസ്.എ പ്രസിഡന്റ് ഇ.വി.സുശീല, പി.ടി.എ പ്രസിഡന്റ് വി.എസ്. മധു, എം.പി.ടി.എ പ്രസിഡന്റ് സംഗീത സംഗീത് തുടങ്ങിയവർ പങ്കെടുത്തു.