peru

ചേ​ർ​പ്പ്:​ ​ആ​റാ​ട്ടു​പു​ഴ​ ​ദേ​വ​സം​ഗ​മം​ ​നാ​ളെ.​ ​ജി​ല്ല​യി​ലെ​ 24​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ദേ​വീ​ദേ​വ​ന്മാ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ദേ​വ​മേ​ള​യാ​ണ് ​ആ​റാ​ട്ടു​പു​ഴ​ ​പൂ​രം.​ ​ആ​റാ​ട്ടു​പു​ഴ​ ​ശാ​സ്താ​വ് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​ദേ​വ​സം​ഗ​മ​ത്തി​ൽ​ ​തൃ​പ്ര​യാ​ർ​ ​തേ​വ​ർ,​ ​ഊ​ര​ക​ത്ത​മ്മ​ ​തി​രു​വ​ടി,​ ​ചേ​ർ​പ്പ് ​ഭ​ഗ​വ​തി,​ ​ചാ​ത്ത​ക്കു​ടം​ ​ശാ​സ്താ​വ് ,​ ​അ​ന്തി​ക്കാ​ട് ​ഭ​ഗ​വ​തി,​ ​തൊ​ട്ടി​പ്പാ​ൾ​ ​ഭ​ഗ​വ​തി,​ ​ക​ട​ലാ​ശേ​രി​ ​പി​ഷാ​രി​ക്ക​ൽ​ ​ഭ​ഗ​വ​തി,​ ​എ​ട​ക്കു​ന്നി​ ​ഭ​ഗ​വ​തി,​ ​അ​യ്ക്കു​ന്ന് ​ഭ​ഗ​വ​തി,​ ​തൈ​ക്കാ​ട്ടു​ശേ​രി​ ​ഭ​ഗ​വ​തി,​ ​ക​ടു​പ്പ​ശേ​രി​ ​ഭ​ഗ​വ​തി,​ ​ചൂ​ര​ക്കോ​ട് ​ഭ​ഗ​വ​തി,​ ​പൂ​നി​ലാ​ർ​ക്കാ​വ് ​ഭ​ഗ​വ​തി,​ ​ചാ​ല​ക്കു​ടി​ ​പി​ഷാ​രി​ക്ക​ൽ​ ​ഭ​ഗ​വ​തി,​ ​ച​ക്കം​കു​ള​ങ്ങ​ര​ ​ശാ​സ്താ​വ്,​ ​കോ​ട​ന്നൂ​ർ​ ​ശാ​സ്താ​വ്,​ ​നാ​ങ്കു​ളം​ ​ശാ​സ്താ​വ്,​ ​ശ്രീ​മാ​ട്ടി​ൽ​ ​ശാ​സ്താ​വ്,​ ​നെ​ട്ടി​ശേ​രി​ ​ശാ​സ്താ​വ്,​ ​ക​ല്ലോ​ലി​ ​ശാ​സ്താ​വ്,​ ​ചി​റ്റി​ ​ചാ​ത്ത​ക്കു​ടം​ ​ശാ​സ്താ​വ്,​ ​മേ​ടം​കു​ളം​ ​ശാ​സ്താ​വ്,​ ​തി​രു​വു​ള്ള​ക്കാ​വ് ​ശാ​സ്താ​വ് ​എ​ന്നി​വ​ർ​ ​പ​ങ്കാ​ളി​ക​ളാ​ണ്.

തൊ​ട്ടി​പ്പാ​ൾ​ ​പ​ക​ൽ​പ്പൂ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ആ​റാ​ട്ടു​പു​ഴ​ ​ശാ​സ്താ​വ്,​ ​നാ​ലോ​ടെ​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി.​ ​നി​ത്യ​പൂ​ജ​ക​ൾ,​ ​ശ്രീ​ഭൂ​ത​ബ​ലി​ ​എ​ന്നി​വ​യ്ക്ക് ​ശേ​ഷം​ ​ഭൂ​മി​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ദേ​വ​മേ​ള​യ്ക്ക് ​സാ​ക്ഷ്യം​ ​വ​ഹി​ക്കാ​നാ​യി​ ​സ​ർ​വാ​ഭ​ര​ണ​ ​വി​ഭൂ​ഷി​ത​നാ​യി​ 15​ ​ഗ​ജ​വീ​ര​ന്മാ​രു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​പു​റ​ത്തേ​ക്ക് ​എ​ഴു​ന്ന​ള്ളും.

പെ​രു​വ​നം​ ​കു​ട്ട​ൻ​ ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ചാ​രി​മേ​ളം​ ​അ​ക​മ്പ​ടി​യാ​കും.​ ​മേ​ളം​ ​കൊ​ട്ടി​ ​ക​ലാ​ശി​ച്ചാ​ൽ,​ ​ശാ​സ്താ​വ് ​ഏ​ഴു​ ​ക​ണ്ടം​ ​വ​രെ​ ​പോ​കും.​ ​തേ​വ​ർ​ ​കൈ​ത​വ​ള​പ്പി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ടോ​ ​എ​ന്ന​റി​യാ​നാ​യി​ ​മാ​ത്ര​മാ​ണ് ​ശാ​സ്താ​വ് ​എ​ഴു​ക​ണ്ടം​ ​വ​രെ​ ​പോ​കു​ന്ന​ത്.​ ​മ​ട​ക്ക​യാ​ത്ര​യി​ൽ​ ​ശാ​സ്താ​വ് ​നി​ല​പാ​ട് ​ത​റ​യി​ൽ​ ​ആ​തി​ഥ്യ​മ​രു​ളി​ ​നി​ൽ​ക്കും.​ ​ചാ​ത്ത​ക്കു​ടം​ ​ശാ​സ്താ​വി​ന്റെ​ ​പൂ​ര​ത്തി​ന് ​ശേ​ഷം​ ​എ​ട​ക്കു​ന്നി​ ​ഭ​ഗ​വ​തി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ചാ​ത്ത​ക്കു​ടം​ ​ശാ​സ്താ​വി​ന് ​നി​ല​പാ​ട് ​നി​ൽ​ക്കാ​ൻ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മേ​ൽ​പ്പി​ച്ച് ​ആ​റാ​ട്ടു​പു​ഴ​ ​ശാ​സ്താ​വ് ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​എ​ഴു​ന്ന​ള്ളും.​ ​തു​ട​ർ​ന്ന് ​ശാ​സ്താ​വ് ​നി​ല​പാ​ട് ​ത​റ​യി​ലെ​ത്തി​യാ​ൽ​ ​ദേ​വീ​ദേ​വ​ന്മാ​രു​ടെ​ ​പൂ​രം​ ​ആ​രം​ഭി​ക്കു​ക​യാ​യി.

തേ​വ​ർ​ ​രാ​ത്രി​ ​കൈ​ത​വ​ള​പ്പി​ലെ​ത്തു​ന്ന​ത് ​വ​രെ​ ​എ​ഴു​ന്ന​ള്ളി​പ്പ് ​തു​ട​രും.​ ​ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ലും,​ ​വി​ശാ​ല​മാ​യ​ ​പൂ​ര​പ്പാ​ട​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ​എ​ഴു​ന്ന​ള്ളി​പ്പും,​ ​കൂ​ട്ടി​ ​എ​ഴു​ന്ന​ള്ളി​പ്പും​ ​ന​ട​ക്കു​ക.

പെരുവനം വിളക്ക് ഭക്തിസാന്ദ്രം

ചേർപ്പ് : പെരുവനം പൂരത്തിൽ പങ്കെടുക്കുന്ന 18 ദേവീദേവന്മാരിൽ 11 പേർ അണിനിരന്ന പെരുവനം വിളക്ക് ഭക്തിസാന്ദ്രം. പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ കൂട്ടി എഴുന്നള്ളിപ്പ് നടന്നത്. ഈ വിളക്കിൽ നായകസ്ഥാനം നെട്ടിശ്ശേരി ശാസ്താവിനാണ്. വിളക്കുമാടത്തിനടുത്ത് എഴുന്നള്ളി നിൽക്കുന്ന നെട്ടിശ്ശേരി ശാസ്താവിന്റെ ഇടതുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞ് നാങ്കുളം ശാസ്താവ്, കോടന്നൂർ ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, മേടംകുളം ശാസ്താവ്, ചിറ്റിചാത്തക്കുടം ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കല്ലേലി ശാസ്താവ്, മാട്ടിൽ ശാസ്താവ്, എടക്കുന്നി ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതിമാർ എന്നിവർ അണിനിരന്നു. കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം വിളക്കിന് അകമ്പടിയായി. തുടർന്ന് 11 ദേവീദേവന്മാരും ഒരുമിച്ച് ക്ഷേത്രം പ്രദക്ഷിണം വെച്ചു. നെട്ടിശ്ശേരി, നാങ്കുളം, കോടന്നൂർ ശാസ്താക്കന്മാരും എടക്കുന്നി ഭഗവതിയും ശ്രീപാർവതിയുടെ നടയിലെത്തി. മറ്റ് എഴ് ദേവീദേവന്മാർ സ്വന്തം തട്ടകങ്ങളിലേക്ക് തിരിച്ചെഴുന്നെള്ളിപ്പ് നടത്തി.