puzha

തൃപ്രയാർ: കിഴക്കേ കരയിലെ ഗ്രാമപ്രദക്ഷിണത്തിനായി തൃപ്രയാർ തേവർ പുഴ കടന്നു. സ്വന്തം പള്ളിയോടത്തിലാണ് തേവർ പുഴ കടന്നത്. തിങ്കളാഴ്ച സന്ധ്യക്ക് തേവരെ യാത്രയാക്കാൻ പടിഞ്ഞാറെ കരയിലും വരവേൽക്കാൻ കിഴക്കെക്കരയിലും നിരവധി ഭക്തർ തടിച്ചുകൂടി. നിയമവെടിക്ക് ശേഷമായിരുന്നു തേവരുടെ യാത്ര.
പുറത്തേക്കെഴുന്നള്ളിയ തേവർ മൂന്ന് തവണ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചു. തൃക്കോൽ ശാന്തി തേവരുടെ ചിലമ്പ് പള്ളിയോടത്തിലെ ചേങ്ങിലയിൽ ഘടിപ്പിച്ചു. തിടമ്പുള്ള കോലം എഴുന്നള്ളിച്ച് വച്ചു. കുത്തുവിളക്ക് കോലത്തിന് മുന്നിൽ പിടിച്ചു. തുടർന്ന് തൃക്കോൽ ശാന്തി ഓടം തുഴഞ്ഞു. ഈ സമയം ഇരുകരകളിൽ നിന്നും ശംഖനാദം മുഴങ്ങി. നിലയ്ക്കാത്ത രാമനാമവും ഉയർന്നു. തേവർ കിഴക്കെ കരയിലെത്തിയതോടെ കർപ്പൂരദീപങ്ങളും കരിമരുന്ന് പ്രയോഗവും വരവേറ്റു. മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിച്ച തേവർക്ക് ആമലത്തു തറവാട്ടുകാർ പറ നിറച്ചു.

തുടർന്ന് മൂന്നാനകളോടെ കിഴക്കെനട പൂരം ആരംഭിച്ചു. ദേവസ്വം രവിപുരം ഗോവിന്ദൻ സ്വർണ്ണക്കോലം വഹിച്ചു. വൈക്കം ചന്ദ്രൻ, തൃപ്രയാർ രമേശ്, ചെറുശ്ശേരി ശ്രീകുമാർ, പനങ്ങാട്ടുകര പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം കൊട്ടിത്തിമിർത്തു. ശേഷം തേവർ ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പുള്ളി മന, ജ്ഞാനപ്പിള്ളി മന, മുറ്റിച്ചൂർ കൊട്ടാരം, കുന്നത്തുമന എന്നിവിടങ്ങളിൽ പറ നിറച്ചു. തുടർന്ന് കുട്ടൻകുളം ക്ഷേത്രത്തിൽ ഇറക്കി പൂജയും ആറാട്ടും കഴിഞ്ഞ് തിരിച്ചെത്തി.

ത​ന്ത്രി​ ​ഇ​ല്ല​ങ്ങ​ളി​ൽ​ ​പൂ​രം​ ​ഇ​ന്ന്

തൃ​പ്ര​യാ​ർ​:​ ​ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​തൃ​പ്ര​യാ​ർ​ ​തേ​വ​രു​ടെ​ ​ത​ന്ത്രി​ ​ഇ​ല്ല​ങ്ങ​ളി​ലെ​ ​പൂ​രം​ ​ഇ​ന്ന്.​ ​രാ​വി​ലെ​ ​പു​ത്ത​ൻ​കു​ള​ത്തി​ൽ​ ​ആ​റാ​ട്ട് ​ക​ഴി​ഞ്ഞ് ​തി​രി​ച്ച് ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ഴു​ന്ന​ള്ളും.​ ​വൈ​കീ​ട്ട് ​സ്വ​ർ​ണ്ണ​ക്കോ​ല​ത്തി​ൽ​ ​പ​ള്ളി​യോ​ട​ത്തി​ൽ​ ​പു​ഴ​ ​ക​ട​ക്കു​ന്ന​ ​തേ​വ​ർ,​ ​ത​ന്ത്രി​ ​ഇ​ല്ല​ത്തേ​ക്ക് ​എ​ഴു​ന്ന​ള്ളും.​ ​ആ​മ​ല​ത്തു​പ​ടി​ക്ക​ൽ​ ​നി​യ​മ​വെ​ടി​ ​ക​ഴി​ഞ്ഞ് ​വാ​ല​ത്ത് ​ത​റ​വാ​ട്,​ ​ചെ​റു​മു​ക്ക് ​മ​ന,​ ​പാ​യ്ക്കാ​ട്ട് ​മ​ന​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പ​റ​ ​സ്വീ​ക​രി​ച്ച് ​ത​ന്ത്രി​ ​ഇ​ല്ല​ത്തേ​ക്കെ​ത്തും.​ ​ത​ന്ത്രി​ ​ഇ​ല്ല​ത്തെ​ ​പൂ​ജ​ക​ൾ​ക്ക് ​ശേ​ഷം​ ​ചെ​മ്പി​ലാ​റാ​ട്ട്.​ ​അ​വി​ടെ​ ​നി​ന്നും​ ​പു​റ​പ്പെ​ടു​ന്ന​ ​ഭ​ഗ​വാ​ൻ​ ​വൈ​റ്റി​ലാ​ശ്ശേ​രി​ ​നി​യ​മ​വെ​ടി​യും​ ​ക​ഴി​ഞ്ഞ് ​ആ​വ​ണ​ങ്ങാ​ട്ട് ​ക​ളി​രി​യി​ലെ​ ​പ​റ​ ​സ്വീ​ക​രി​ച്ച് ​വി​ഷ്ണു​മാ​യ​ ​ഭ​ഗ​വാ​നെ​യും​ ​കൂ​ട്ടി​ ​മു​രി​യാം​കു​ള​ങ്ങ​ര​ ​ക്ഷേ​ത്രം​ ​വ​ഴി​ ​തി​രി​ച്ചെ​ത്തും.