 
എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചനയും ഹവനവും നടന്നു. രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ ഉണ്ടായി. വൈകീട്ട് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുന്നതിനും ആത്മബലം നൽകുന്നതിനുമായി വിദ്യാഗോപാല മന്ത്രാർച്ചനയും ഹവനവും നടന്നു. ക്ഷേത്രം മേൽശാന്തി മനോജ് മുഖ്യകാർമ്മികനായി. തുടർന്ന് ചുറ്റുവിളക്ക്, നിറമാല, അത്താഴപൂജ എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ വി.ആർ. രാധാകൃഷ്ണൻ, വി.യു. ഉണ്ണിക്കൃഷ്ണൻ, വി.കെ. ഹരിദാസ്, വി.കെ. ശശിധരൻ,വി.എച്ച്. ഷാജി എന്നിവർ നേതൃത്വം നൽകി.