 
കയ്പമംഗലം: കേരള മഹിളാസംഘം ബീച്ച് റോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'വേനൽക്കാല കൃഷിയിലേക്ക് ഞങ്ങളും' എന്ന പരിപാടിക്ക് തുടക്കം. തറയിൽ ഗോപിനാഥന്റെ പത്ത് സെന്റ് സ്ഥലത്ത് ആരംഭിക്കുന്ന പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം മഹിളാസംഘം മണ്ഡലം സെക്രട്ടറി ഹഫ്‌സ ഒഫൂർ പച്ചക്കറിത്തൈകൾ നട്ട് നിർവഹിച്ചു.
മഹിളാസംഘം പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി രാജി ജോഷി അദ്ധ്യക്ഷയായി. എം.ഡി സുരേഷ് മാസ്റ്റർ, ധർമ്മദാസ്, സത്യൻ കുറൂട്ടിപ്പറമ്പിൽ, ഷമീർ റഹ്മാൻ, വേണി പ്രേംലാൽ, സൂര്യ റോഷ് എന്നിവർ സംസാരിച്ചു. ചിന്നു ഗോപി, ഗീത വാസുദേവൻ, സജിത രമേശ്, ലത സ്‌നേഹൻ, ഷക്കീല ഷംസു എന്നിവർ നേതൃത്വം നൽകി.