 
കയ്പമംഗലം: മൂന്നുപീടിക ഗാർഡിയൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജോം ജേക്കബ് നെല്ലിശേരിയുടെ നേതൃത്വത്തിൽ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനക്ലാസും സൗജന്യപരിശോധനയും സംഘടിപ്പിച്ചു. കയ്പമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ഉദ്ഘാടനം നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ബിനി സുധീർ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. അശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹമീദ്, ഫ്രണ്ട്സ് ഫൊർ എവർ ചാരിറ്റബിൾ മാനേജിംഗ് ട്രസ്റ്റി പി.എം. നൗഷാദ്, വിശ്വംഭരൻ കോഴിപറമ്പിൽ, വി.കെ. സത്യൻ, പി.ആർ.ഒ മുഹമ്മദ് ഷാജഹാൻ എന്നിവർ സംസാരിച്ചു.