 
കയ്പമംഗലം: തായിനഗർ തറയിൽ ശ്രീമുത്തപ്പൻ വിഷ്ണുമായ ദേവീ ക്ഷേത്രത്തിലെ നവീകരണ കലശവും ക്ഷേത്രോത്സവവും സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് മുത്തപ്പന് കളം, അഷ്ടനാഗ കളം, വീരഭദ്രസ്വാമിക്കും കളമെഴുത്ത് പാട്ട്, വിഷ്ണുമായക്കും ദേവിക്കും കളമെഴുത്തുപാട്ട്, പകൽപ്പൂരം, ഗുരുതി തർപ്പണം എന്നിവ നടന്നു. മാർച്ച് 19ന് നടതുറക്കൽ.