 
വലപ്പാട്: മണപ്പുറം ഫിറ്റ്‌നസ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന മിസ്റ്റർ മണപ്പുറം 2022 പ്രശാന്ത് പാലക്കാട് കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി 100ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. വനിതാ വിഭാഗത്തിൽ മോംസ് ഫിറ്റ്‌നസ് - 2022 മിസ്സിസ് മണപ്പുറം ആയി ദിവ്യമോൾ ആലപ്പുഴയും വിമൻസ് ഫിറ്റ്‌നസിൽ ശ്രേയ ഹരികുമാർ കോഴിക്കോടും, വിമൻസ് ഫിസിക്കിൽ അഞ്ജു തിരുവനന്തപുരവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
പുരുഷ വിഭാഗം മെൻസി ഫിസിക്ക് ശരത് കെ. മലപ്പുറവും മെൻസ് ക്ലാസിക്കിൽ ജയ്‌സൺ ജോസഫും ചാമ്പ്യൻമാരായി. സരോജനി പത്മനാഭൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, സിനിമ സീരിയൽ താരം വിവേക് ഗോപൻ, ജി.എസ്.ടി വിഭാഗം ജോയിന്റ് കമ്മിഷൻ അഭിലാഷ്, എൻ.പി.സി കേരള ഹെഡ് എഡ്വിൻ വിൽസൺ, മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ജോർജ്ജ് ഡി. ദാസ്, മാഫിറ്റ് ഡയറക്ടർ റഫീക്ക് ഘോഷ് എന്നിവർ പങ്കെടുത്തു. മത്സരവിജയികൾക്ക് കാഷ് പ്രൈസും മെമന്റോയും മെഡലും നൽകി.