പുതുക്കാട്: ആറാട്ടുപുഴ പൂരത്തിന് ആചാര്യസ്ഥാനം വഹിക്കുന്ന ചാത്തക്കുടം ശാസ്താവ് നാളെ രാവിലെ പാഴായിയിലെ കോപ്പാട്ടിൽ തറവാട്ടിൽ എത്തും. പഴയകാലത്ത് തന്റെ അധീനതയിലുള്ള ഭൂമി കാണാനായാണ് ശാസ്താവ് എത്തുന്നത് എന്നാണ് സങ്കൽപ്പം. തറവാട്ടിലെ സ്വയംഭൂ ശിലയിൽ ഭക്തർ വഴിപാടായി സമർപ്പിച്ച നാളികേരം ഉടച്ച ശേഷം ദേശക്കാരുടെ പറകൾ സ്വീകരിച്ചാണ് ശാസ്താവ് മടങ്ങുക. വർഷങ്ങളോളം പഴക്കമുള്ള ആചാരത്തിന് ശാസ്താവ് എഴുന്നള്ളുമ്പോൾ നാട്ടുകാർ വീടുകൾ അലങ്കരിച്ചും നിലവിളക്ക് വിളക്ക് തെളിച്ചും ശാസ്താവിനെ വരവേൽക്കും.