തൃശൂർ: മൃഗശാലയിൽ ഹിപ്പപ്പൊട്ടാമസിന്റെ വിസർജ്യം തള്ളുന്ന സ്ഥലത്തെ മുളങ്കൂട്ടത്തിനും വിസർജ്യത്തിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൃശൂരിൽ നിന്നും എത്തിയ അഗ്‌നിരക്ഷാസേനയും മൃഗശാല ജീവനക്കാരും ചേർന്ന് തീ അണച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാബുരാജന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ നവനീത കണ്ണൻ, അനന്തു, ദിനേശ്, ഫയർ ഓഫീസർ (ഡ്രൈവർ) അയ്യപ്പദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.