വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം പ്രദർശനത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഗീത, നൃത്ത കലാവിരുന്നൊരുക്കി. പരിപാടിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറി. ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് തരകൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി വടക്കാഞ്ചേരി, ഹരീഷ് മേനോൻ, പ്രിൻസ് തോമസ്, ഡോ. കെ.എ. ശ്രീനിവാസൻ, ഡോ. വർഗീസ്, അഡ്വ. മഹേഷ്, വേണുഗോപാൽ അണ്ടേങ്ങാട്ട് എന്നിവർ പങ്കെടുത്തു.