 
കേരള കോ- ഓപറേററീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം എ.എസ്. സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: പരമ്പരാഗത വ്യവസായമായ കയർ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തിന് ആനുപാതികമായി മാനേജീരിയൽ സബ്‌സിഡി അനുവദിക്കണമെന്ന് കേരള കോ- ഓപറേററീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം. രണ്ടു കോടിക്ക് മുകളിൽ വ്യാപാരം നടത്തുന്ന ക്ഷീര സഹകരണ സംഘങ്ങൾ നികുതി അടയ്ക്കണമെന്ന ആദായ നികുതി വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എ.എസ്. സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനയ സന്തോഷ് അദ്ധ്യക്ഷയായി. മേഖലാ സെക്രട്ടറി പി.എസ്. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ജി.എസ്. സുരേഷ്, എ.എം. സായൂജ്, വി.എൻ. ഉണ്ണിക്കൃഷ്ണൻ, ഷൈജു വസന്തകുമാർ, എം.ബി. ലിനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി എം വിപിൻ(പ്രസിഡന്റ്), വിൻസി പുല്ലൂറ്റ്, ഹിത ജോയ്, റാഫി മേത്തല (വൈസ് പ്രസിഡന്റുമാർ) പി.വി. അരുൺ (സെക്രട്ടറി), എം.ബി. ലിനീഷ്, കെ.എസ്. അർജുൻ, പ്രിയ അഷ്ടമിച്ചിറ (ജോയിന്റ് സെക്രട്ടറിമാർ), പി.പി. ഉണ്ണിക്കൃഷ്ണൻ (ട്രഷറർ).