bank
എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ ധനസഹായ വിതരണം സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ എം. ശബരിദാസൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: സഹകരണ അംഗ സമാശ്വാസപദ്ധതി പ്രകാരം എറിയാട് സർവീസ് സഹകരണ ബാങ്ക് വഴി അപേക്ഷിച്ച അംഗങ്ങൾക്കുള്ള ധനസഹായ വിതരണം സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ എം. ശബരിദാസൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. സി.എം. മൊയ്തു, അഡ്വ. പി.എച്ച്. മഹേഷ്, സി.പി. തമ്പി, കെ.ആർ. റാഫി, ഇ.എ. നജീബ്, കെ.എ. നാസർ, ഒ.കെ. സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. രാജീവൻ സ്വാഗതവും സെക്രട്ടറി എ.എസ്. റാഫി നന്ദിയും പറഞ്ഞു.