പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി താഴത്തേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾ വിവിധ പരിപാടികളോടെ തിങ്കൾ മുതൽ വ്യാഴം വരെ ആഘോഷിക്കും. ബധനാഴ്ചയാണ് പ്രതിഷ്ഠാദിന ചടങ്ങുകൾ. പൂജകൾക്ക് തന്ത്രി വടക്കേടത്ത് ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. അവസാന ദിവസം വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന കാൽ കഴുകി ചൂട്ട് കർമ്മം താഴത്തേക്കാവ് ക്ഷേത്രസമിതി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നടത്തുന്നതല്ല എന്ന് ക്ഷേത്രസമിതി ഭാരവാഹികൾ അറിയിച്ചു.