news-photo
ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ വാർഷികം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: ശ്രീകൃഷ്ണ സ്‌കൂൾ വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ആർട്ടിസ്റ്റ് മദനൻ, ചിത്രകാരൻ ഗായത്രി, സംഗീതജ്ഞൻ സുദീപ് പാലനാട് എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതിയംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, കവി രാധാകൃഷ്ണൻ കാക്കശ്ശേരി, പ്രിൻസിപ്പൽ ടി.എം. ലത, പ്രധാനദ്ധ്യാപകൻ കെ.വി. ശശിധരൻ, പി.ടി.എ പ്രസിഡന്റ് ഷൈലജ ദേവൻ, എ.ഇ.ഒ പി.ബി. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ കെ.ആർ. സുന്ദർരാജിനും പി.സി. ജയന്തനും ഉപഹാരം നൽകി.