1
ദേശമംഗലം കൊട്ടിപ്പാറ പൂരത്തിന്റെ ആന എഴുന്നള്ളിപ്പ്.

ചെറുതുരുത്തി: എഴുന്നള്ളിപ്പിലും പഞ്ചവാദ്യത്തിലും പുകൾപെറ്റ ദേശമംഗലം കൊട്ടിപ്പാറ പൂരം വർണാഭമായി. പൂരപ്രേമികളുടെ മനം നിറച്ച ചാരുതയോടെ ഓരോ ദേശവും എഴുന്നള്ളിപ്പുമായി ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. രാവിലെ നട തുറന്ന ശേഷം ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ഉച്ചയോടെ കിഴക്കുമുറി രണ്ടു ദേശവും പടിഞ്ഞാറ്റുമുറി, പല്ലൂർ, മുല്ലക്കൽ എന്നീ ദേശക്കാരും താളമേളങ്ങളുടെ അകമ്പടിയോടെ കാവിലെത്തി. ഭഗവതിക്കു മുന്നിൽ അണിനിരന്ന ശേഷം പഞ്ചവാദ്യം അരങ്ങേറി തായമ്പക, മേളം എന്നിവ നടന്നു. നാടൻ കലാരൂപങ്ങളായ പൂതൻ, തിറ, കാളകളി, എന്നിവയും ഹരിജൻ വേലയും പൂരത്തിന്റെ കാഴ്ചകൾക്ക് മാറ്റ് കൂട്ടി.