കോടശ്ശേരി: പൊന്നാമ്പിയോളി പ്രവർത്തിക്കുന്ന വിളമന ഇന്റസ്ട്രീസിൽ ജില്ലാ ജിയോളജിസ്റ്റ് മിന്നൽ പരിശോധന നടത്തി. അനധികൃതമായി കരിങ്കല്ല് കടത്തിയ നിരവധി ലോറികൾ പിടിച്ചെടുത്തു. ക്വാറിയും ക്രഷറും താൽക്കാലികമായി അടച്ചിടാനും നിർദ്ദേശം നൽകി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. അഴിമതിയുടെ ഒരു അംശം മാത്രമാണ് അവിടെ കണ്ടെത്തിയതെന്നും വർഷങ്ങളായി നിരന്തര നിയമ ലംഘനം നടത്തുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പൊതുപ്രവർത്തകൻ സുനിൽ കാരാപ്പാടം പറഞ്ഞു. ക്വാറി ഉടമയ്ക്ക് നിയമലംഘനം നടത്താൻ മൗനസമ്മതം നൽകുന്നത് പൊലീസും റവന്യൂ ഡിപ്പാർട്ട്‌മെന്റും കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.