ponnada

മിസ്റ്റർ കേരളയായി തിരഞ്ഞെടുത്ത പടിഞ്ഞാറെ ചാലക്കുടിയിലെ അരുണിനെ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ആദരിക്കുന്നു.

ചാലക്കുടി: ആലപ്പുഴയിൽ നടന്ന മിസ്റ്റർ കേരള മിന്റ് ഫിസ്‌ക് ഗോൾഡ് ചാമ്പ്യൻഷിപ്പിലെ 55 കിലോ വിഭാഗത്തിൽ പടിഞ്ഞാറെ ചാലക്കുടി സ്വദേശി പി.എ. അരുൺ വിജയിയായി. പൂണാടത്തിൽ അറുമുഖന്റെ മകനാണ്. വിജയം നേടിയ അരുണിനെ പടിഞ്ഞാറേ ചാലക്കുടി എസ്.എൻ.ഡി.പി ശാഖ ആദരിച്ചു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ശാഖാ പ്രസിഡന്റ് പി.എ. മോഹൻദാസ്, വൈസ് പ്രസിഡന്റ് വേണു അനിരുദ്ധൻ, സെക്രട്ടറി ടി.സി. രാജൻ, അനിൽ തോട്ടവീഥി എന്നിവർ സംസാരിച്ചു.