തൃപ്രയാർ: നാട്ടിക മണപ്പുറത്തെ കവിശ്രേഷ്ഠരിൽ പ്രമുഖനും ചോലയിൽ കുഞ്ഞുമാമി വൈദ്യരുടെ കുടുംബാംഗവുമായ തരംഗമുരളിയുടെ കാവ്യസമാഹാരത്തിന്റെ പുനഃപ്രകാശനം 20ന് നടക്കും. വൈകിട്ട് 3.30ന് വലപ്പാട് കെ.സി. വാസു മെമ്മോറിയൽ ഹാളിൽ മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്യും. കവി ഡോ. സി. രാവുണ്ണി പുസ്തകം പ്രകാശനം ചെയ്യും. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് എറ്റുവാങ്ങും. സംഘാടക സമിതി ചെയർമാൻ വത്സൻ പൊക്കാഞ്ചേരി, കൺവീനർ കവി കെ. ദിനേശ് രാജ, രാജു വെന്നിക്കൽ, വി.ജി. സേവ്യാഭിരാമൻ, സുരേഷ് പട്ടാലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.