പിടിക്കപറമ്പ് ആനയോട്ടത്തിൽ നിന്ന്.
ചേർപ്പ്: പിടിക്കപറമ്പ് ആനയോട്ടത്തിൽ മേടംകുളം ശാസ്താവിന്റെ തിടമ്പേറ്റിയ ഒല്ലൂക്കര ജയറാം ഒന്നാമതെത്തി. ചക്കംകുളം ശാസ്താവിന്റെ തിടമ്പേറ്റിയ ചോപ്പിസ് കുട്ടിശങ്കരൻ രണ്ടാം സ്ഥാനവും, തൈക്കാട്ടുശ്ശേരി ഭഗവതിയുടെ തിടമ്പേറ്റിയ ചിറയ്ക്കൽ ഗണേശൻ മൂന്നാം സ്ഥാനവും നേടി. നാങ്കുളം, കോടന്നൂർ, ചിറ്റി ചാത്തക്കുടം, ചക്കംകുളങ്ങര, ശാസ്താക്കൻമാരും, തൊട്ടിപ്പാൾ, എടക്കുന്നി ഭഗവതിമാരും ആനയോട്ടത്തിൽ പങ്കെടുത്തു. ചേർപ്പ് ഭഗവതി, ഊരകത്തമ്മത്തിരുവടി, ആറാട്ടുപുഴ ശാസ്താവ്, നെട്ടിശ്ശേരി ഭഗവതി എന്നിവരുടെ എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. മേളം, കൊമ്പ്പറ്റ്, കുഴൽപറ്റ് എന്നിവയുണ്ടായിരുന്നു. ആനയോട്ടത്തിന് ശേഷം ദേവീദേവൻമാർ പിടിക്കപറമ്പ് ക്ഷേത്രം വലം വച്ച് ഉപചാരം ചൊല്ലിപ്പിരിഞ്ഞു.