1
തൃ​പ്ര​യാ​ർ​ ​തേ​വ​രു​ടെ​ ​കു​ട്ട​ൻ​കു​ളം​ ​ആ​റാ​ട്ട്.

ചേർപ്പ്: ആറാട്ടുപുഴ ദേവസംഗമം ഇന്ന്. ജില്ലയിലെ 24 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ ശാസ്താവ് ആതിഥേയത്വം വഹിക്കുന്ന ദേവസംഗമത്തിൽ തൃപ്രയാർ തേവർ, ഊരകത്തമ്മ തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ് , അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, കടലാശേരി പിഷാരിക്കൽ ഭഗവതി, എടക്കുന്നി ഭഗവതി, അയ്ക്കുന്ന് ഭഗവതി, തൈക്കാട്ടശേരി ഭഗവതി, കടുപ്പശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂർ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടിൽ ശാസ്താവ്, നെട്ടിശേരി ശാസ്താവ്, കല്ലോലി ശാസ്താവ്, ചിറ്റി ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ്, തിരുവുള്ളക്കാവ് ശാസ്താവ് എന്നിവർ പങ്കാളികളാണ്.

തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ്, നാലോടെ ക്ഷേത്രത്തിലെത്തി സർവാഭരണ വിഭൂഷിതനായി 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. 250ൽപരം പ്രമുഖ വാദ്യകലാകാരന്മാർ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അവതരിപ്പിക്കും. മേളം കൊട്ടി കലാശിച്ചാൽ, ശാസ്താവ് ഏഴു കണ്ടം വരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടണ്ടോ എന്നറിയാനായി മാത്രമാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത്.

മടക്കയാത്രയിൽ ശാസ്താവ് നിലപാട് തറയിൽ ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടർന്ന് ശാസ്താവ് നിലപാട് തറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരം ആരംഭിക്കും. തേവർ രാത്രി കൈതവളപ്പിലെത്തുന്നത് വരെ എഴുന്നള്ളിപ്പ് തുടരും. തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങും. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുക. തുടർന്ന് മറ്റു ദേവിമാരും ആറാടും.

തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാൽ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുകയും തുടർന്ന് ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങും നടക്കും. ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകും. ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.

തൃ​പ്ര​യാ​ർ​:​ ​ആ​റാ​ട്ടു​പു​ഴ​ ​പൂ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ ​തൃ​പ്ര​യാ​ർ​ ​തേ​വ​ർ​ ​ഇ​ന്ന് ​പു​റ​പ്പെ​ടും.​ ​ത​ന്ത്രി​ ​ഇ​ല്ല​ത്തു​നി​ന്നും​ ​മ​ട​ങ്ങി​യെ​ത്തു​ന്ന​ ​തേ​വ​ർ​ ​പു​ത്ത​ൻ​കു​ള​ത്തി​ൽ​ ​ആ​റാ​ടും.​ ​തി​രി​ച്ചെ​ത്തി​ ​ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കും.​ ​വൈ​കീ​ട്ട് ​നി​യ​മ​വെ​ടി​യും​ ​അ​ത്താ​ഴ​പൂ​ജ​യും​ ​അ​ത്താ​ഴ​ ​ശീ​വേ​ലി​യും​ ​ക​ഴി​ഞ്ഞ് ​സ്വ​ർ​ണ്ണ​ക്കോ​ല​ത്തോ​ട് ​കൂ​ടി​യാ​യി​രി​ക്കും​ ​ഭ​ഗ​വാ​ന്റെ​ ​പു​റ​പ്പാ​ട്.

ശ്രീ​ ​വി​ഷ്ണു​മാ​യ​ ​ഭ​ഗ​വാ​നെ​ ​തൃ​പ്ര​യാ​ർ​ ​ക്ഷേ​ത്രം​ ​എ​ൽ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ​തേ​വ​ർ​ ​പു​റ​പ്പെ​ടു​ന്നു​വെ​ന്ന​തും​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​പൂ​ര​ത്തി​നെ​ത്തു​ന്ന​ ​തേ​വ​ർ​ക്ക് ​വ​ഴി​നീ​ളെ​ ​ഗം​ഭീ​ര​ ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​രാ​ത്രി​ ​ഒ​മ്പ​തി​ന് ​ചി​റ​ക്ക​ൽ​ ​സെ​ന്റ​റി​ൽ​ ​എ​ത്തു​ന്ന​ ​തേ​വ​രെ​ ​പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കി​യ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​ഇ​റ​ക്കി​ ​എ​ഴു​ന്ന​ള്ളി​ക്കും.

കൂ​ട​ൽ​മാ​ണി​കൃം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​കൊ​ണ്ടു​വ​രു​ന്ന​ ​താ​മ​ര​മാ​ല​ ​കൊ​ണ്ട് ​ഭ​ഗ​വാ​നെ​ ​അ​ല​ങ്ക​രി​ക്കും.​ ​തു​ട​ർ​ന്ന് ​ആ​റാ​ട്ടു​പു​ഴ​ ​പൂ​ര​ത്തി​ന് ​എ​ഴു​ന്ന​ള്ളു​ന്ന​ ​തേ​വ​ർ​ ​പ​ല്ലി​ശ്ശേ​രി​ ​സെ​ന്റ​റി​ൽ​ ​മൂ​ന്ന് ​ആ​ന​ക​ളോ​ടെ​ ​പ​ഞ്ച​വാ​ദ്യം​ ​ക​ഴി​ഞ്ഞ് ​കൈ​ത​വ​ള​പ്പി​ൽ​ ​എ​ത്തും.​ ​തു​ട​ർ​ന്ന് ​കൂ​ട്ടി​ ​എ​ഴു​ന്ന​ള്ളി​പ്പ്,​ ​ശേ​ഷം​ ​മ​ന്ദാ​രം​ ​ക​ട​വി​ൽ​ ​ആ​റാ​ട്ട്.​ ​പി​ന്നീ​ട് ​ഉ​പ​ചാ​രം​ ​പ​റ​ഞ്ഞ് ​അ​ടു​ത്ത​ ​പൂ​ര​ത്തി​ന് ​എ​ത്താ​മെ​ന്ന് ​വാ​ക്ക് ​ന​ൽ​കി​ ​തേ​വ​ർ​ ​തി​രി​ച്ചെ​ഴു​ന്ന​ള്ളും.

ചേ​ർ​പ്പ്.​ ​പി​ടി​ക്ക​പ​റ​മ്പ് ​ആ​ന​യോ​ട്ട​ത്തി​ൽ​ ​ച​ക്കം​കു​ള​ങ്ങ​ര​ ​ശാ​സ്താ​വി​ന്റെ​ ​തി​ട​മ്പേ​റ്റി​യ​ ​ഒ​ല്ലൂ​ക്ക​ര​ ​ജ​യ​റാം​ ​ഒ​ന്നാ​മ​തെ​ത്തി.​ ​മേ​ടം​കു​ളം​ ​ശാ​സ്താ​വി​ന്റെ​ ​തി​ട​മ്പേ​റ്റി​യ​ ​ചോ​പ്പി​സ് ​കു​ട്ടി​ശ​ങ്ക​ര​ൻ,​ ​തൈ​ക്കാ​ട്ടു​ശേ​രി​ ​ഭ​ഗ​വ​തി​യു​ടെ​ ​തി​ട​മ്പേ​റ്റി​യ​ ​ചി​റ​യ്ക്ക​ൽ​ ​ഗ​ണേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​യ​ഥാ​ക്ര​മം​ 2,​ 3​ ​സ്ഥാ​ന​ങ്ങ​ൾ​ ​നേ​ടി.​ ​നാ​ങ്കു​ളം,​ ​കോ​ട​ന്നൂ​ർ,​ ​ചി​റ്റി​ചാ​ത്ത​ക്കു​ടം,​ ​ച​ക്കം​കു​ള​ങ്ങ​ര,​ ​ശാ​സ്താ​ക്ക​ൻ​മാ​രും,​ ​തൊ​ട്ടി​പ്പാ​ൾ,​ ​എ​ട​ക്കു​ന്നി​ ​ഭ​ഗ​വ​തി​മാ​രും​ ​ആ​ന​യോ​ട്ട​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ആ​ന​യോ​ട്ട​ത്തി​നു​ശേ​ഷം​ ​പി​ടി​ക്ക​പ​റ​മ്പ് ​ക്ഷേ​ത്രം​ ​പ്ര​ദ​ക്ഷി​ണം​ ​വ​ച്ച് ​ദേ​വി​ദേ​വ​ൻ​മാ​ർ​ ​ചാ​ത്ത​ക്കു​ടം​ ​ശാ​സ്താ​വി​ന് ​ഉ​പ​ചാ​രം​ ​ചൊ​ല്ലി​പ്പി​രി​ഞ്ഞു.