 
കയ്പമംഗലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ബി.കെ.എം.യുവിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. കർഷക തൊഴിലാളി പെൻഷൻ 3,000 രൂപയാക്കി വർദ്ധിപ്പിക്കുക, കുടിശ്ശികയുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, അതിവർഷാനുകൂല്യം ഒരു ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
പെരിഞ്ഞനം വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. വി.ആർ. കുട്ടൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, സായിദ മുത്തുക്കോയ, ഷൈലജ പ്രതാപൻ, എ.കെ. ശ്യാമള, ബഷീർ ചക്കര, സുഗതൻ പുതുമഠം എന്നിവർ സംസാരിച്ചു.
കയ്പമംഗലം വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന ധർണ സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ. എ.ഡി. സുദർശനൻ ഉദ്ഘാടനം ചെയ്തു. സി.എ. ധർമ്മദാസ് അദ്ധ്യക്ഷനായി. എം.ഡി. സുരേഷ്, നജീറ നൂറുദ്ദീൻ, കെ.വി. പ്രദീപ് കുമാർ, സോമൻ കോതങ്ങത്ത്, പ്രസാദ്, സരേഷ് പള്ളത്ത് എന്നിവർ നേതൃത്വം നൽകി.