വടക്കാഞ്ചേരി: ഇക്കഴിഞ്ഞ മുൻസിഫ് മജിസ്‌ട്രേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഡ്വ. കെ. യു. പ്രദീപിന് ബാർ അസോസിയേഷൻ സ്വീകരണം നൽകി. വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ഇ.വി. റാഫേൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻസിഫ് ടി.കെ. അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഇ.കെ. മഹേഷ് അദ്ധ്യക്ഷനായി. ചടങ്ങിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.എസ്. സന്ദീപ്, അഡ്വ. ജേക്കബ് സി. ജോബ്, അഡ്വ. നസീറ ഉസ്മാൻ, അഡ്വ.പ്രദീപ് കാട്ടാളത്ത്, അഡ്വ. വി.പി. മഹേശ്വരൻ, അഡ്വ.കെ. ജയശ്രീ. അഡ്വ.ടി.എസ്. മായാദാസ്, അഡ്വക്കറ്റ് ക്ലർക്ക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ദിലീപ്, അഡ്വ. കെ.യു. പ്രദീപ് എന്നിവർ പ്രസംഗിച്ചു.